IndiaLatest

18 വയസ് കഴിഞ്ഞാലും മക്കള്‍ക്ക് പിതാവ് ചിലവിന് കൊടുക്കണം; ഡല്‍ഹി ഹൈക്കോടതി

“Manju”

ന്യൂഡല്‍ഹി: മക്കള്‍ പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോ‌ടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.

മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ, ഒരു ജോലി ലഭിക്കുന്നതുവരെയോ മാസം 15000 രൂപ വച്ച്‌ പിതാവ് ചിലവിന് കൊടുക്കണം എന്നും കോടതി വിധിച്ചു. വിവാഹമോചിതരായ ദമ്പതികള്‍ക്ക് 20 വയസുള്ള ഒരു മകനും 18 വയസുള്ള ഒരു മകളുമാണുളളത്. വിവാഹമോചനത്തിനു ശേഷം അമ്മയോടൊപ്പം കഴിയുന്ന മക്കളുടെ ചിലവിന് അച്ഛന്‍ 15000 രൂപ വീതം മാസം നല്‍കിയിരുന്നു. എന്നാല്‍ മകന്‍ പ്രായപൂര്‍ത്തിയായതോടെ മകനുള്ള ചെലവ് നല്‍കുന്നില്ല എന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. വര്‍ദ്ധിച്ചു വരുന്ന ജീവിതചിലവിനിടെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന മകന്റെ ചിലവ് അമ്മ മാത്രം വഹിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

Related Articles

Back to top button