KeralaLatest

കലോത്സവം അക്ഷരാർത്ഥത്തിൽ കൊല്ലത്തിന്റെ മഹോത്സവമായി മാറും

“Manju”

കലോത്സവം അക്ഷരാർത്ഥത്തിൽ കൊല്ലത്തിന്റെ മഹോത്സവമായി മാറും എന്ന് വാർത്ത സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി  പറഞ്ഞു. ആശ്രാമം മൈതാനത്ത് സജ്ജീകരിച്ചിരിക്കുന്ന വേദി 60000 ചുരശ്രഅടി വിസ്തീർണ്ണത്തിലാണ്. കലാകാരന്മാരെ സ്വീകരിക്കാൻ റയിൽ ബസ് സ്റ്റേഷനുകളിൽ സ്വീകരിക്കാൻ ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

ഗോത്രവർഗ്ഗ കളി ചരിത്രത്തിൽ ഇതാദ്യമാണ്. സ്റ്റേജ് മാനേജർമാർക്ക് കൈപുസ്തകം നൽകി. മെഡിക്കൽ ആമ്പുലൻസ് സൗകര്യം ഏർപ്പെടുത്തി. ഫയർ ആന്റ് സേഫ്റ്റി കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം 2200 പേർക്ക് ഭക്ഷണം ഒരുക്കും. എല്ലാ കെഎസ്ആർടിസി ടൌൺ സർവ്വീസ് ആശ്രാമം വഴി സഞ്ചരിക്കും.എല്ലാ വേദികളിലും 10 രൂപയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ഉണ്ടാകും.

നടി നിഖില വിമൽ ഉദ്‌ഘാടന സമ്മേളനത്തിലും മെഗാസ്റ്റാർ മമ്മൂട്ടി സമാപന സമ്മേളനത്തിലും പങ്കെടുക്കും. 800 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. ക്ലസ്റ്റർ പ്രകാരം ഷാഡൊ പൊലീസിനെ ഉൾപ്പടെ സുരക്ഷാ ചുമതലയിൽ ഉണ്ടാകും എന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button