KeralaLatest

‘നേതാക്കളുടെ ഓമനകളെ സ്ഥാനാര്‍ത്ഥി ആക്കരുത്’; യൂത്ത് കോണ്‍ഗ്രസ്‌ പ്രമേയം

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടത് നേതാക്കളുടെ ഓമനകളെയല്ലെന്ന് യൂത്ത് കോണ്‍​ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പ്രമേയം പാസാക്കി. നേതാക്കളുടെ ഓമനകളായിട്ടുള്ളവര്‍ക്കാവരുത്, ജനങ്ങളുടെ ലാളനനേടാന്‍ സാധിക്കുന്നവരെ വേണം സ്ഥാനാര്‍ത്ഥികളായി നിര്‍ത്താനെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ രൂപതയില്‍ നിന്നും, പെരുന്നയില്‍ നിന്നും, കണിച്ചുകുളങ്ങരയില്‍ നിന്നും മറ്റു മത നേതാക്കളും നിശ്ചയിക്കുന്ന സാഹചര്യം ആവര്‍ത്തിക്കരുതെന്നും പ്രമേയത്തില്‍ പറയുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന ജനകീയരായ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന വേര്‍തിരിവുകളൊന്നും കാട്ടാതെ വേണം സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

Related Articles

Back to top button