Latest

മോദിക്ക് വിദേശത്ത് വലിയ ആദരവ് ലഭിക്കുന്നു; പ്രധാനമന്ത്രിയെ നേരിട്ട് പുകഴ്ത്തി ഗലോട്ട്

“Manju”

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള തലത്തിലുള്ള നേതാക്കളിൽ നിന്നും ആദരവ് ലഭിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തെ എല്ലാവരും ആദരിക്കുന്നത് എന്ന് ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യം ആഴത്തിൽ വേരുന്നിയ രാജ്യമാണ് ഇന്ത്യയെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു. മൻഗഡ് ധം കി ഗൗരവ് ഗധ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശ രാജ്യങ്ങളിൽ എത്തുമ്പോൾ വലിയ ആദരവാണ് ലഭിക്കുന്നത്. അദ്ദേഹത്തെ ആദരിക്കുന്നതിൽ ലോക നേതാക്കൾ അഭിമാനം കൊള്ളുന്നു. അതിന് കാരണം അദ്ദേഹം ഗാന്ധിജിയുടെ നാട്ടിൽ നിന്നുള്ള പ്രധാനമന്ത്രിയായതുകൊണ്ടാണ്. ജനാധിപത്യം ആഴത്തിൽ വേരൂന്നിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് കാരണമാണ് അദ്ദേഹത്തെ എല്ലാ നേതാക്കളും ആദരിക്കുന്നത് എന്നും ഇന്ത്യയിൽ നിന്നുള്ള പ്രധാനമന്ത്രി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത് അവർക്ക് അഭിമാനമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് ഗെഹ്ലോട്ടിന്റെ പരാമർശം.

തുടർന്ന് ഗെഹ്ലോട്ടുമായി ഒന്നിച്ച് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പ്രധാനമന്ത്രിയും പങ്കുവെച്ചു. താനും അശോക് ജിയും ഒന്നിച്ച് മുഖ്യമന്ത്രിമാരായി പ്രവർച്ചിട്ടുണ്ട്. അന്ന് അദ്ദേഹമായിരുന്നു മുതിർന്ന നേതാവ്. ഇന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരിൽ ഒരാളാണ് അദ്ദേഹം എന്ന് മോദി വ്യക്തമാക്കി.

1913ൽ രാജസ്ഥാനിലെ മാൻഗഡിൽ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവർഗക്കാർക്ക് ചടങ്ങിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. മാൻഗഡ് ധാമിനെ അദ്ദേഹം ദേശീയ സ്മാരകമായും പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button