KeralaLatestThiruvananthapuram

ശബരിമല നട നവംബര്‍ 15ന് തുറക്കും: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

“Manju”

സിന്ധുമോൾ. ആർ

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ അന്തിമ രൂപമായി. പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താം. ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യണം. ദര്‍ശനത്തിന് 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നവംബര്‍ 15 നാണ് നട തുറക്കുന്നത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ഭക്തരുടെ എണ്ണം പ്രതിദിനം 1000 പേര്‍ മതിയെന്നാണ് അന്തിമ തീരുമാനം. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ വിലയിരുത്തല്‍. പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന സംവിധാനം ഏര്‍പ്പെടുത്തും.

പമ്പയില്‍ മുങ്ങി കുളിക്കരുത്, പകരം ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും. നെയ്യ് അഭിഷേകത്തിന് പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. ഫ്ലൈ ഓവര്‍ വഴി ഭക്തരെ പ്രവേശിപ്പിക്കില്ല. കുടിവെള്ളത്തിനും പ്രത്യേക സംവിധാനമൊരുക്കും. തന്ത്രി, മേല്‍ശാന്തി എന്നിവരെ ഭക്തര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയില്ല. സോപാനത്തെ വി.ഐ.പി ദര്‍ശനവും അനുവദിക്കില്ല. സന്നിധാനത്തും പമ്പയിലും വിരിവയ്ക്കാന്‍ അനുവാദമില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ സൗകര്യം ഒരുക്കാനും തീരുമാനമായിട്ടുണ്ട്.

Related Articles

Back to top button