India

ഇന്ത്യൻ കരസേനാ മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെ

“Manju”

ന്യൂഡൽഹി: ഇന്ത്യയുടെ കരസേനയ്‌ക്ക് പുതിയ മേധാവി. ലഫ്.ജനറൽ മനോജ് പാണ്ഡെ ഇനി ഇന്ത്യൻ കരസേനയെ നയിക്കും. നിലവിൽ കരസേനാ മേധാവിയായി എം.എം.നരവാനേയുടെ സ്ഥാനത്തേക്കാണ് പാണ്ഡെ നിയമിതനാകുന്നത്. ജനറൽ ബിപിൻ റാവതിന്റെ വിയോഗ ത്തിന് ശേഷം സംയുക്തസൈനിക മേധാവി ചുമതലയിലേക്ക് പരിഗണിക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അധികാരി നരവാനെയായിരുന്നു.

കരസേനയ്‌ക്ക് പുതിയ മേധാവിയെ തീരുമാനിച്ചതോടെ നരവാനേ സംയുക്ത സൈനിക മേധാവി പദവിയിലേയ്‌ക്ക് എത്തപ്പെടുമെന്നാണ് സൂചന. നിലവിൽ നരവാനേ മൂന്ന് ദിവസ ത്തെ സന്ദർശനത്തിനായി സിംഗപ്പൂരിലെത്തിയിരിക്കുകയാണ്. ഈ മാസം അവസാന ത്തോടെ നരവാനേയുടെ കാലാവധി അവസാനിക്കുമെന്നതിനാൽ കൂടിയാണ് മനോജ് പാണ്ഡെയെ കരസേനയുടെ അമരക്കാരനായി നിശ്ചയിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വിരമിച്ച സാഹചര്യത്തിലാണ് നിലവിൽ സർവ്വീസിലുള്ള മനോജ് പാണ്ഡെയുടെ സാദ്ധ്യത വർദ്ധിച്ചത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളും കരസേനയുടെ പരിശീലന കേന്ദ്രം മേധാവിയു മായിരുന്ന ലെഫ്.ജനറൽ രാജ് ശുക്ല മാർച്ച് മാസം 31ന് വിരമിച്ചതോടെ പാണ്ഡെ സർവ്വീസി ലുള്ള മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ സ്വാഭാവികമായി കരസേനയുടെ തലപ്പത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുകയാണ്.

കരസേനയുടെ പരീശീലന കേന്ദ്രം ചുമതലയിലേയ്‌ക്ക് ലഫ്. ജനറൽ എസ്എസ് മഹൽ നിയമിതനാകുമെന്നാണ് സൂചന. ഇദ്ദേഹത്തിനൊപ്പം ലെഫ്. ജനറൽ സി.ബൻസി പൊന്നപ്പ, ലെഫ്.ജനറൽ ജെ.പി. മാത്യൂസ് എന്നിവർ ന്യൂഡൽഹി, ഉത്തരേന്ത്യ എന്നിവിടങ്ങളിലെ കരസേനാ കേന്ദ്രങ്ങളുടെ ചുമതലകളിലേയ്‌ക്കും നിയമിക്കപ്പെട്ടിരിക്കുകയാണ്.

Related Articles

Back to top button