InternationalLatest

കൊവിഡ് ഉറവിടത്തിന്റെ അന്വേഷണ പരിധിയില്‍ അമേരിക്കയേയും ഉള്‍പ്പെടുത്തണം- ചൈന

“Manju”

ബീജിംഗ്: കൊവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നവര്‍ ചൈനയില്‍ മാത്രമല്ല അമേരിക്കയിലേക്കു കൂടി തങ്ങളുടെ അന്വേഷണം വ്യാപിപ്പിക്കണമെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. 2019 ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കൊവിഡ് രോഗം ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന പഠനങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ചൈനീസ് ആരോഗ്യ വിദഗ്ദ്ധര്‍ ഇങ്ങനെ ആവശ്യപ്പെടുന്നത്. കൊവിഡ് വുഹാനില്‍ അല്ല മറിച്ച്‌ ചൈനയ്ക്ക് പുറത്തുനിന്നും വന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വഴിയാണ് രാജ്യത്ത് പടര്‍ന്നു പിടിച്ചത് എന്ന ചൈനയുടെ തുടക്കം മുതലുളള വാദത്തെ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് നടത്തിയ പഠനം അനുസരിച്ച്‌ അമേരിക്കയില്‍ കുറഞ്ഞത് ഏഴു പേര്‍ക്കെങ്കിലും 2019 അവസാനത്തോടു കൂടി കൊവിഡ് ബാധിച്ചിട്ടുണ്ടായിരുന്നു.
പഠന റിപ്പോര്‍ട്ട് പുറത്തു വന്നതോടു കൂടി അമേരിക്ക മുതലായ മറ്റ് ലോകരാഷ്ട്രങ്ങള്‍ കൂടി ഐക്യരാഷ്ട്ര സഭ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

Related Articles

Back to top button