IndiaLatest

ഇന്ത്യയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: ഒക്ടോബര്‍ അവസാന വാരത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്ന് (യുഎഇ) ദേശീയ തലസ്ഥാനത്തെത്തിയ 29 കാരനെ മങ്കിപോക്സ് ബാധിച്ച്‌ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ മങ്കിപോക്സ് ബാധിതരുടെ എണ്ണം 19 ആയി.

ദുബായില്‍ ഷെഫായി ജോലി ചെയ്യുന്ന ഇയാള്‍ ഒക്ടോബര്‍ 29ന് രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയെന്നും പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും എല്‍എന്‍ജെപിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അല്‍മോറ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഗുഡ്ഗാവിലാണ് താമസിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജൂലൈ 14ന് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 35 കാരനായ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button