KeralaLatest

ശാന്തിഗിരിയിൽ സാംസ്കാരിക ദിനം നാളെ

“Manju”

പോത്തൻകോട് : നവംബർ 5 ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ സാംസ്ക്കാരികദിനം ആചരിക്കുന്നു. ആശ്രമത്തിലെ സ്ത്രീപുരുഷൻമാരുടേയും യുവജനങ്ങളുടേയും സാംസ്കാരിക ഡിവിഷനുകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ, വിശ്വസംസ്കൃതി കലാരംഗം, ഗൃഹസ്ഥാശ്രമസംഘം , രക്ഷാകർത്തൃ സമിതി എന്നിവയുടെ വാർഷിക ദിനമാണ് നവംബർ 5.
നാളെ രാവിലെ 6 മണിക്ക് ധ്വജാരോഹണം നടക്കും. രാവിലെ 11 മണി മുതൽ അര മണിക്കൂർ പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. തുടർന്ന് ഗുരുദർശനം, തട്ടം സമർപ്പണം എന്നിവ നടക്കും. വൈകുന്നേരം 7.30 ന് ഓൺലൈൻ സമ്മേളനം ഉണ്ടാകും.

സാംസ്ക്കാരിക ദിനത്തോടനുബന്ധിച്ച് വിവിധ ബ്രാഞ്ചുകളിലും രാവിലെ 6 മണിക്ക് ധ്വജാരോഹണം നടക്കും. കൊട്ടാരക്കര, കോന്നി, ഹരിപ്പാട്, ചന്ദിരൂർ, പാമ്പാടി, വൈയ്ക്കം, കല്ലാർ, രാമക്കൽമേട്, പാലാരിവട്ടം, തങ്ങാലൂർ, ഓലശ്ശേരി, തെയ്യാല, കക്കോടി, വടകര, സുൽത്താൻ ബത്തേരി വള്ള്യായി, കന്യാകുമാരി, മധുരൈ, ചെന്നൈ, ബംഗലുരു, ഡൽഹി എന്നീ ആശ്രമം ബ്രാഞ്ചുകളിൽ നാളെ രാവിലെ ധ്വജാരോഹണം നടക്കും. ഗുരുകാന്തി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും നാളെ സാംസ്കാരിക ദിനം ആചരിക്കും.

Related Articles

Back to top button