IndiaKeralaLatest

മന്ത്രി സ്ഥാനം ആര്‍ക്കൊക്കെ;മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കം

“Manju”

cabinet formation discussions active
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തോടെ ആര്‍ക്കൊക്കെ മന്ത്രി സ്ഥാനം നല്‍കുമെന്ന് ആലോചനയിലാണ് നിലവില്‍ പാര്‍ട്ടി. ഈ കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതേ സമയം ഇന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗവും ചേരുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാരില്‍ ഉള്ളവരും പുതുമുഖങ്ങളും ആയിരിക്കും പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുക. ജലീലിനെതിരെ ലോകായുക്ത നടപടി സ്വീകരിച്ചതിനാല്‍ മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടാകാന്‍ സാധ്യതയില്ല.
ജലീല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മലപ്പുറത്ത് നിന്നും വി അബ്‌ദു റഹ്‌മാനെയോ പി നന്ദകുമാറിനെയോ പരിഗണിക്കും. കഴിഞ്ഞ തവണ ശബരിമല വിഷയത്തില്‍ വിവാദത്തില്‍പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കടകംപള്ളി ഒഴിഞ്ഞാല്‍ വി ശിവന്‍കുട്ടി വരാനായിരിക്കും സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ,എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാര്‍ ആക്കുമെന്നത് ഉറപ്പാണ്. ആലപ്പുഴയില്‍ നിന്നും പി പി ചിത്തരഞ്ജനോ സജി ചെറിയാനോ മന്ത്രിസഭയില്‍ ഉണ്ടായേക്കും.

Related Articles

Back to top button