IndiaLatest

പാപ്പാന്മാരെ ഗജ് ഗൗരവ് പുരസ്‌കാരം നല്‍കി ആദരിക്കും

“Manju”

അസം, കേരളം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആന ക്യാമ്പുകളിലെ പാപ്പാന്‍മാരെയും അസിസ്റ്റന്‍റ് പാപ്പന്‍മാരെയും ഗജ് ഗൗരവ് പുരസ്കാരം നല്‍കി ആദരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. പാപ്പന്‍മാരും സഹായികളും മലസാര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്.

വെള്ളിയാഴ്ച ലോക ആനദിനത്തോടനുബന്ധിച്ച്‌ കേരളത്തിലെ പെരിയാര്‍ ആന സങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ പ്രോജക്‌ട് എലിഫന്‍റ് ഡിവിഷന്‍ അവാര്‍ഡ് സമ്മാനിക്കും. ബന്ദികളാക്കപ്പെട്ട ആനകളുടെ ഉടമസ്ഥര്‍ സ്വീകരിക്കുന്ന നല്ല രീതികളും ഫീല്‍ഡ് ഓഫീസര്‍മാരും മുന്നിര ജീവനക്കാരും സ്വകാര്യ സംരക്ഷകരും ആന സംരക്ഷണത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്.

“പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും സഹകരണവുമില്ലാതെ ഒരു സംരക്ഷണ ശ്രമവും വിജയിക്കില്ലെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് വിശ്വസിക്കുന്നു, അസം, കേരളം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള അര്‍ഹരായ പാപ്പാന്മാര്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും ഗജ് അവാര്‍ഡ് സ്ഥാപനം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

Related Articles

Back to top button