IndiaLatest

ഷാലിമാര്‍ എക്സ്പ്രസിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടിത്തം

“Manju”

ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനില്‍ വച്ചാണ് മുംബൈയിലേക്കു പോവുകയായിരുന്ന ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടിത്തമുണ്ടായത്. രാവിലെ 8.45ഓടെയാണ് ട്രെയിനില്‍ അപകടമുണ്ടായത്. മറ്റു ബോഗികളിലേക്കു തീ പടര്‍ന്നില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ വക്താവ് അറിയിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് എഞ്ചിന് തൊട്ടടുത്തുണ്ടായിരുന്ന പാഴ്സല്‍ വാന്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി എം സുതാര്‍ അറിയിച്ചു.

 

Related Articles

Back to top button