IndiaLatest

ആഗ്ര മെട്രോ പദ്ധതി നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ആഗ്ര മെട്രോ പദ്ധതി നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗ്രയുടെ വികസനത്തിന് മെട്രോ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്ററിലൂടെ ആശംസ നേര്‍ന്നു.

‘ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആഗ്ര മെട്രോ പദ്ധതി നിര്‍മ്മാണം ആരംഭിക്കുകയാണ്. ഈ പദ്ധതി രണ്ടു യാത്രാ ഇടനാഴികളാണ് തുറക്കുക. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗ്രാ നഗരത്തിലെ ജനങ്ങള്‍ക്കും ആഗ്ര കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഒരേ സമയം പദ്ധതി പ്രയോജനപ്പെടും.’ മോദി ട്വീറ്റ് ചെയ്തു.

Related Articles

Back to top button