Kozhikode

കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

“Manju”

വി.എം.സുരേഷ് കുമാർ
വടകര: കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്നണി ധാരണയനുസരിച്ച് സിപിഎം 15 സീറ്റിലും സിപിഐ മൂന്ന്, എല്‍ജെഡി-നാല്, എന്‍സിപി, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകളിലും മത്സരിക്കും. നരിക്കുനി, ഓമശേരി, എന്നീ ഡിവിഷനുകളില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥികളായിരിക്കും മത്സരിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ് അറിയിച്ചു.
സിപിഎം സ്ഥാനാര്‍ഥികള്‍: എടേച്ചരി-സുരേഷ് കൂടത്താംകണ്ടി്, മൊകേരി-പി. സുരേന്ദ്രന്‍്, കുറ്റ്യാടി-സി.എം.യശോദ, പേരാമ്പ്ര-ഷീജ ശശി, ബാലുശ്ശേരി-പി.പി.പ്രേമ, ഈങ്ങാപ്പുഴ-വി.പി. ഇന്ദിര. (എസ്.സി.വനിതാ സംവരണം), തിരുവമ്പാടി-വി.പി.ജമീല, ചാത്തമംഗലം-സുധ കമ്പളത്ത്, പന്തീരാങ്കാവ്-രാജീവ് പെരുമണ്‍പുറ, കക്കോടി -ഇ.ശശീന്ദ്രന്‍, നന്മണ്ട-ജമീല കാനത്തില്‍, അത്തോളി-സിന്ധു സുരേഷ്, മേപ്പയ്യൂര്‍-സി.എം. ബാബു (എസ്‌സി.സംവരണം), മണിയൂര്‍-കെ.വി.റീന, നാദാപുരം സിപിഎം സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
സിപിഐ: കടലുണ്ടി-അഡ്വ. പി.ഗവാസ്, മടവൂര്‍-ഖമറുന്നീസ ഫസല്‍, ചോറോട് -എന്‍.എം.വിമല.
എല്‍ജെഡി: അരിക്കുളം-എം.പി.ശിവാനന്ദന്‍, പയ്യോളി അങ്ങാടി-സലീം മടവൂര്‍, അഴിയൂര്‍-പി.പി.നിഷ, കട്ടിപ്പാറ-അന്നമ്മ മങ്കരയില്‍.
എന്‍സിപി: ഉള്ളിയേരി-മുക്കം മുഹമ്മദ്.
കേരള കോണ്‍ഗ്രസ് (എം): കോടഞ്ചേരി-ജമീഷ് ഇളംതുരുത്തി.
ഐഎന്‍എല്‍: കുന്നമംഗലം- എം.കെ. അബൂബക്കര്‍.
എല്‍ഡിഎഫ് സ്വതന്ത്രന്മാര്‍: നരിക്കുനി-ഷറഫുദ്ദീന്‍, ഓമശേരി-പിന്നീട് പ്രഖ്യാപിക്കും.

 

Related Articles

Back to top button