International

പാകിസ്താന്റെ കീഴടങ്ങലിനെ പരിഹസിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്റ്

“Manju”

കാബൂൾ : അഫ്ഗാനിൽ പാക് പിന്തുണയോടെ താലിബാൻ ആക്രമണം തുടരുന്നതിനിടെ പാകിസ്താനെ കണക്കിന് പരിഹസിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്റ് . അഫ്ഗാൻ വൈസ് പ്രസിഡന്റും മുൻ ദേശീയ സുരക്ഷ വിഭാഗം തലവനുമായ അമറുള്ള സലേയാണ് പാകിസ്താനെ പരിഹസിച്ചത്. ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പാകിസ്താൻ കീഴടങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പരിഹാസം.

അമറുള്ള സലേ പ്രാർത്ഥിക്കുന്നതിനിടെ തൊട്ടടുത്ത് റോക്കറ്റ് വീണപ്പോൾ ഞെട്ടുന്നതിന്റെ വീഡിയോ ചൂണ്ടിക്കാട്ടി പാക് ട്വിറ്റർ ഉപയോക്താക്കൾ സലേയെ പരിഹസിച്ചിരുന്നു. ഇതിനു മറുപടിയായായിരുന്നു സലേയുടെ ട്വീറ്റ്. 1971 ലെ യുദ്ധത്തിൽ ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ കീഴടങ്ങുന്നതിന്റെ ചിത്രമാണ് സലേ ട്വീറ്റ് ചെയ്തത്.

ഇത്തരമൊരു ചിത്രം അഫ്ഗാനിസ്താന്റെ ചരിത്രത്തിലില്ല. താലിബാനും ഭീകരതയും ഈ ചിത്രത്തിന്റെ ഞെട്ടലിൽ നിന്ന് പാകിസ്താനെ രക്ഷപ്പെടുത്തില്ലെന്നും സലേ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കി. പാകിസ്താൻ ലെഫ്റ്റനന്റ് ജനറൽ എ.എ.കെ നിയാസി , ലെഫ്റ്റനന്റ് ജനറൽ ജെ.എസ് അറോറയ്‌ക്ക് മുന്നിൽ കീഴടങ്ങൽ ഒപ്പിട്ട് നൽകുന്നതാണ് സലേ പങ്കുവെച്ചത്. 1971 ഡിസംബർ 16 നായിരുന്നു ചരിത്രപ്രസിദ്ധമായ കീഴടങ്ങൽ. പാക് സൈനികർ കീഴടങ്ങുന്നതിന്റെ വീഡിയോയും സലേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button