KeralaLatest

യജമാനന്‍ ആത്മഹത്യ ചെയ്‌തിടത്ത് നാല് ദിവസം കാത്തിരുന്ന നായ

“Manju”

സിന്ധുമോള്‍ ആര്‍

 

മൃഗങ്ങളുടെ സ്നേഹം സ്ഥായിയാണ്. മനുഷ്യരെക്കാള്‍ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് മ‌ൃഗങ്ങള്‍. ഒരു നായ വളരെയേറെ അര്‍പ്പണബോധത്തോടെയാണ് തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നത്. ഉദാഹരണത്തിന്, തിരക്കുള്ള ഒരു പ്രവര്‍ത്തി ദിവസത്തിനുശേഷം നിങ്ങള്‍ തിരികെ വീട്ടിലെത്തുമ്പോള്‍ നിങ്ങളുടെ വളര്‍ത്ത് മ‌ൃഗങ്ങള്‍ നിങ്ങളെ യുഗങ്ങളായി കണ്ടിട്ടില്ലാത്തതുപോലെ സ്നേഹം പ്രകടിപ്പിക്കുന്നത് പതിവുള്ള കാഴ്ച്ചയാണ്. ഒരു നായയുടെ സഹാനുഭൂതി മനുഷ്യനെ പലവിധത്തിലും മറികടക്കുന്നു എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വയ്തുതയാണ്. അത്തരത്തില്‍ നായയുടെ അനുതാപത്തിന് മികച്ച ഒരു ഉദാഹരണമാണ് ഇപ്പോള്‍ ചെെനയില്‍ കണ്ട് വരുന്നത്.

വിശ്വസ്തനായൊരു നായ തന്റെ യജമാനന്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് നാല് ദിവസം ഒരു പാലത്തില്‍ കാത്തിരുന്നു. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, യജമാനന്‍ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന വൂഹാനിലെ യാങ്സി പാലത്തിന്റെ നടപ്പാതയിലാണ് നായ നാല് ദിവസം കാത്തു കിടന്നത്. ഇത് കണ്ട് നിന്നവര്‍ക്ക് ഹ‌ൃദയഭേദകമായ ഒരു കാഴ്ചയാണ്.

Related Articles

Back to top button