KeralaLatest

കേരളത്തിന്റെ ഉത്സവമായി വളളംകളിയെ മാറ്റും

“Manju”

നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വാണ് സമ്മാനിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഭാവി പ്രവര്‍ത്തനത്തിന് ഇത് ഉര്‍ജ്ജം നല്‍കുന്ന നിലയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മലബാര്‍ മേഖലയിലും സംഘടിപ്പിക്കും. കൂടുതല്‍ ജനകീയമാക്കി കേരളത്തിന്റെ ഉത്സവമായി വളളം കളിയെ മാറ്റുമെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു.

മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഊര്‍ജ്ജമായി നെഹ്‌റു ട്രോഫി വെള്ളം കളി മാറിയിരിക്കുകയാണ്. നെഹ്‌റുട്രോഫി വള്ളംകളി എന്നത് ഈ പ്രദേശത്തുള്ളവരുടെ വെറും ഒരു വള്ളംകളി മാത്രമല്ല മറിച്ച് അവരുടെ ഒരു വികാരവും ഉത്സവവുമാണിത്. ഈയൊരു പ്രദേശത്തുള്ളവര്‍ മാത്രമല്ല മറിച്ച് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളും ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളും ഉറ്റുനോക്കുന്ന ഒരു ഉത്സവമായി വള്ളംകളി മാറിയിരിക്കുകയാണ്.

കോവിഡിന് ശേഷം നടത്തുന്ന വള്ളംകളി ആയതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് അധികാരികള്‍ വള്ളംകളി നടത്തിയത് എന്നാല്‍ വലിയ ജനകീയ പങ്കാളിത്തമാണ് വള്ളംകളിക്ക് ലഭിച്ചത്. ഇത് അടുത്തവര്‍ഷം ഇതിലും മികച്ച രീതിയില്‍ വള്ളംകളി നടത്താനും കൂടി ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ നടത്താനുമുള്ള പ്രചോദനമാണ്.

വള്ളംകളി ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ ഒരു ജനകീയ ഉത്സവമായി മാറിയിരിക്കുകയാണ്. ഇത് ഈയൊരു പ്രദേശത്തുനിന്ന് മറ്റു പ്രദേശങ്ങളിലേക്കും കേരളം മുഴുവനും കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് നമ്മുടെയൊക്കെ ലക്ഷ്യം. കാലത്തിനനുസരിച്ച് പ്രദേശത്തിന്റെ സാധ്യതയ്ക്കനുസരിച്ച് വള്ളംകളി മാറ്റി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ടൂറിസത്തെ കേരളത്തിലെ ജനങ്ങള്‍ ഒരു വലിയ രീതിയില്‍ തന്നെ സ്വീകരിക്കുന്നുണ്ട്. ഇന്നവേറ്റീവ് ഐഡിയാസ് ഒക്കെ ജനം കൈനീട്ടി സ്വീകരിക്കുന്നുമുണ്ട്. ജനങ്ങളുടെ സന്തോഷമാണ് ഒരു പൊതുപ്രവര്‍ത്തകന്റെ ഏറ്റവും വലിയ സന്തോഷം. വള്ളംകളി എന്ന് പറയുന്നത്  ഒരു ടീം വര്‍ക്കാണെന്നും വള്ളം കളിയുടെ വിജയം ആ ടീമിന്റെ വിജയവുമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Back to top button