ലോകകപ്പിൽ ഇന്ന് കൂടുതൽ വമ്പന്മാർ കളത്തിലറങ്ങുന്നു.
ലോകകപ്പിൽ ഇന്ന് കൂടുതൽ വമ്പന്മാർ കളത്തിലറങ്ങുന്നു. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജർമ്മനി, സ്പെയിൻ, ബെൽജിയം യൂറോപ്യൻ വമ്പന്മാരുടെ നിരയാണ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നത്. അട്ടിമറികൾ സംഭവിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ആകാംഷയോടെ ഉറ്റുനോക്കുന്നത്.
മൊറോക്കൊ x ക്രൊയേഷ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ന് കരുത്തരായ മൊറോക്കോയും 2018 റഷ്യന്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലുള്ള തീപാറും പോരാട്ടമാകും ഇന്ന് നടക്കുക. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൊറോക്കൊ ലോകകപ്പ് വേദിയില്‍ എത്തുന്നത്. ആകെ അഞ്ചാം തവണയും. പ്രതിരോധ താരമായ റൊമയ്ന്‍ സൈസ് ആണ് ടീമിന്റെ ക്യാപ്റ്റന്‍. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടമായിരുന്നു ക്രൊയേഷ്യ 2018 റഷ്യയില്‍ നടത്തിയത്. അതിന്റെ ബാക്കി പത്രത്തിനായാണ് ലൂക്ക മോഡ്രിച്ചും സംഘവും ഖത്തറില്‍ എത്തിയിരിക്കുന്നത്.
ജര്‍മനി x ജപ്പാന്‍ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിലെ ആദ്യ പോരാട്ടമാണ് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കുന്ന ജര്‍മനിയും ജപ്പാനും തമ്മിലുള്ളത്. 1998 ലോകകപ്പില്‍ ആദ്യമായി എത്തിയതിനു ശേഷം ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും ജപ്പാന്‍ കളിച്ചു. ആഴ്‌സണലിന്റെ തകെഹിറൊ തൊമിയാസു, മൊണാക്കോയുടെ തകുമി മിമോത്ത തുടങ്ങിയവരാണ് ജപ്പാന്റെ പ്രതീക്ഷ. എന്നാൽ മുൻതൂക്കം ജർമനിക്ക് തന്നെ. 2018 റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാനാണ് ജര്‍മനി ഇത്തവണ എത്തുന്നത്.
സ്‌പെയ്ന്‍ x കോസ്റ്റാറിക്ക മത്സരം ഇന്ത്യൻ സമയം 9.30ന് ഗ്രൂപ്പ് ഇയിലെ രണ്ടാം പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നും വടക്കേ അമേരിക്കയില്‍നിന്നുള്ള കോസ്റ്റാറിക്കയും ഇന്ത്യന്‍ സമയം രാത്രി 9.30 ന്ഏറ്റുമുട്ടും. ഗോളി കെയ്‌ലര്‍ നവാസ്, ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസ്, സെല്‍സൊ ബോര്‍ഗസ് തുടങ്ങിയ സ്ഥിരം സാന്നിധ്യങ്ങള്‍ ഇത്തവണയും കോസ്റ്റാറിക്കയ്ക്ക് ഒപ്പം ഉണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോസ്റ്റാറിക്ക ലോകകപ്പ് വേദിയില്‍ എത്തുന്നത്. 2022 ലോകകപ്പ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് സ്‌പെയിന്‍. ലൂയിസ് എന്‍ റിക്വെ ആണ് പരിശീലകൻ. യുവതാരങ്ങളായ അന്‍സു ഫാറ്റി, ഡാനി ഓള്‍മൊ, പെദ്രി, ഗാവി, ഫെറാന്‍ ടോറസ്, എറിക് ഗാര്‍സ്യ തുടങ്ങിയവരാണ് സ്‌പെയ്‌നിന്റെ ശക്തി. സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ് ആണ് ക്യാപ്റ്റന്‍.
ബെല്‍ജിയം x കാനഡ ഇന്ത്യന്‍ സമയം രാത്രി 12.30ന് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് ബെല്‍ജിയവും കാനഡയും ഏറ്റുമുട്ടും. റോബര്‍ട്ടോ മാര്‍ട്ടിനെസ് ആണ് ഇത്തവണയും ബെല്‍ജിയം ടീമിന്റെ പരിശീലകന്‍. 2018 റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇംഗ്ലണ്ടുകാരനായ ജോണ്‍ ഹെന്‍ഡേഴ്‌സണ്‍ പരിശീലിപ്പിക്കുന്ന കാനഡ, ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്. 1986ല്‍ ആയിരുന്നു കാനഡ ആദ്യമായി ലോകകപ്പ് കളിച്ചത്. ബയേണ്‍ മ്യൂണിക്കിന്റെ അല്‍ഫോന്‍സൊ ഡേവിസ്, ലില്ലയുടെ ജോനാഥന്‍ ഡേവിഡ് തുടങ്ങിയവരാണ് ടീമിന്റെ ആകര്‍ഷണം.