KeralaLatest

കാഴ്ചയുടെ രസവിദ്യ തീര്‍ത്ത് വരയിടം; പ്രദര്‍ശനത്തിന് 520 ഓളം ചിത്രങ്ങള്‍

“Manju”

കതിരൂര്‍: കാഴ്ചയുടെ രസവിദ്യ തീര്‍ത്ത് വരയിടം ചിത്രപ്രദര്‍ശനം. കതിരൂര്‍ പഞ്ചായത്ത് ഗാലറിയിലാണ് 22 കുരുന്നുകള്‍ മെനഞ്ഞെടുത്ത 520 ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ചിത്രകാരനും ചിത്രകല അധ്യാപകനുമായ  ഷൈജു കെ മാലൂർ  ആണ് വരയിടത്തിന്റെ ക്യൂറേറ്റര്‍. കുട്ടികളുടെ പങ്കാളിത്തമാണ് വരയിടത്തെ ഏറെ വ്യത്യസ്തമാക്കിയത്. കാഴ്ചക്കാരുടെ കണ്ണിന് കുളിര്‍മ നല്‍കുന്ന 200 ഓളം മണ്‍ചിത്രങ്ങളുമുണ്ട്.

വരയിടത്തിന്റെ നാലാമത്തെ എക്‌സിബിഷന്‍ ആണ് ഇത്. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വമി ചൈതന്യ ജ്ഞാനതപസ്വിയും തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വിയും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.

ഫെബ്രുവരി 1 ന് ആരംഭിച്ച ചിത്രപ്രദര്‍ശനം 10 ന് വൈകുന്നേരം 3 ന് സമാപിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളില്‍ മണ്‍വര ക്യാമ്പുകളും പ്രദര്‍ശനങ്ങളും നടത്തിക്കൊണ്ട് ചിത്രകലയെ ജനകീയമാക്കാനാണ് വരയിടത്തിന്റെ അടുത്ത ലക്ഷ്യം.

Related Articles

Back to top button