KeralaLatest

ബി ടെക്, ബി സി എ പാസായവര്‍ക്ക് ബി എഡ് പ്രവേശനം

“Manju”

തിരുവനന്തപുരം: ബി ടെക്, ബി സി എ തുടങ്ങിയ കോഴ്‌സുകള്‍ 55 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് യു പി സ്കൂള്‍ അധ്യാപകരാകാന്‍ ഇനി അവസരം. ബി എഡും കെടെറ്റും നേടിയാല്‍ ഇവര്‍ക്ക് യു പി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം.

ഗണിതം, സയന്‍സ് എന്നിവ പ്രത്യേകമായി പഠിച്ച്‌ ബി ടെക്, ബി സി എ കോഴ്‌സുകള്‍ പാസായവര്‍ക്ക് പുതിയ ഉത്തരവിലൂടെ ബി എഡ് പ്രവേശനം ലഭിക്കും. മുമ്ബ് പ്ലസ്ടുവിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യുക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്‌സിനുമാത്രമേ പ്രവേശനം ഇവര്‍ക്ക് നേടാനാകുമായിരുന്നുള്ളൂ.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെ ഇ ആര്‍ ഭേദഗതി ചെയ്യുകയും കെടെറ്റ് പരീക്ഷാ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. നിലവില്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ബി എഡ് കഴിഞ്ഞ് അധ്യാപകനിയമനം നേടിയവര്‍ക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും.

Related Articles

Back to top button