IndiaLatest

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

“Manju”

ബെംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് യുസിസി. അതിനാല്‍ നടപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യന്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാന തലസ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറ‍ഞ്ഞു.

ദേശീയ തലത്തില്‍ ബിജെപിയുടെ പ്രധാന പ്രകടനപത്രികയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡ്. അതിനാല്‍ അത് നടപ്പിലാക്കുന്നത് തന്റെ സര്‍ക്കാര്‍ വളരെ ഗൗരവമായി പരിഗണിച്ചിരിക്കുകയാണ്. യുസിസി നടപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ച കമ്മിറ്റികള്‍ കര്‍ണാടക സര്‍ക്കാര്‍ പരിശോധിച്ച്‌ വരികയാണ്. എല്ലാ വശങ്ങളും പഠിച്ച ശേഷം നിയമം നടപ്പാക്കാനുള്ള തീരുമാനത്തിലേയ്‌ക്ക് കടക്കും‘.

ദീന്‍ദയാല്‍ ഉപാധ്യായയുടെ കാലം മുതല്‍ ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തിക്കാണിച്ചിരുന്നു. രാജ്യതലത്തിലും സംസ്ഥാന തലത്തിലും നിയമം നടപ്പാക്കാനുള്ള ഗൗരവകരമായ ചര്‍ച്ച നടക്കുകയാണ്. ശരിയായ സമയം വരുമ്ബോള്‍ അത് നടപ്പിലാക്കും. നിയമം നടപ്പിലാക്കുന്നതിലുടെ ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഉറപ്പായും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുംഎന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.

Related Articles

Back to top button