ഭുവനേശ്വര്‍: ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന് അറസ്റ്റില്‍. ഒഡിഷയിലെ ബാലസോറിലാണ് സംഭവം. ഒരു കുളത്തിനടുത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ട്.സഹോദരന്റെ ഭാര്യയുമായി 21കാരന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇത് പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. ഇതിനെ കുറിച്ച് പെണ്‍കുട്ടി പുറത്തു പറയുമെന്ന് ഭയന്നാണ് നടത്തിയത്. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു. നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ട് പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് നിന്നിരുന്നത്. ഇതിനിടെയാണ് പലതവണ ഇരുവരുടെയും വഴിവിട്ടബന്ധം കണ്ടത്.ഡിസംബര്‍ 11ന് രാവിലെ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കുളത്തിനു സമീപം കുഴിച്ചിടുകയായിരുന്നു. സഹോദരന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related Articles
ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി ആള്‍മാറാട്ടം; എസ് ഐ കെതിരെ കേസെടുത്തു
March 7, 2021 1:35 PM
Check Also
Close
-
ടാക്സ് വെട്ടിപ്പ്: 2 മാസത്തിനിടയില്‍ അറസ്റ്റിലായത് 180 പേര്January 4, 2021 2:04 PM