IndiaLatest

പിടിമുറുക്കി കൊവിഡ്, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,502 പേര്‍ക്ക് ; ഇന്നലെ മാത്രം മരിച്ചത് 325 പേര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെെ ആകെ രോഗ ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. 325 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 9520 ആയി.

നിലവില്‍ രാജ്യത്ത് 15,3106 പേരാണ് ചികിത്സയിലുള്ളത്.രാജ്യത്തെ കൊവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഇതുവരെ 10,7958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു. 23,544 പേര്‍ക്ക് വൈറസ് ബാധിച്ച ഗുജറാത്തില്‍ 1477 മരണവും, 41182 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1327 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 44,661 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. അവിടെ 435 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

കൊവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്തെമ്പാടും ഇതുവരെ 57,74,133 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. കൊവിഡ് സ്രവ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 1,15,519 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.

കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 50 ശതമാനത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി. 1,69,798 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Related Articles

Back to top button