KeralaKollamLatest

നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു;

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍(70) ആണ് ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

മുംബൈയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

 

Related Articles

Back to top button