IndiaKeralaLatest

ഹരിദ്വാറിലെ മഹാ കുംഭമേള ഏപ്രില്‍ 30 വരെ തുടരും

“Manju”

ന്യൂദൽഹി: ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല. ഏപ്രിൽ 30 വരെ കുംഭമേള തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിപ്പിക്കുന്നതിനാൽ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് കണക്ക്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും വൻജനക്കൂട്ടമായതിനാൽ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ 1925 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന സംഖ്യയാണിത്.
ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 1000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാനെത്തുന്നത്.

Related Articles

Back to top button