InternationalLatest

പെലെയെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു

“Manju”

സാവോ പോളോ: അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.അര്‍ബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസമാണ് 82-കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന്‌ ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ന്നാണ് അദ്ദേഹത്തെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്.പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകള്‍ വാര്‍ത്ത പങ്കുവെച്ചത്.

Related Articles

Back to top button