InternationalLatest

ഖാലിദ സിയ ഗുരുതരാവസ്ഥയില്‍

“Manju”

ധാക്ക: കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഖാലിദയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയാണെന്നും വിദഗ്ധ ചികിത്സക്കായി ഉടന്‍ വിദേശത്ത് കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

76 കാരിയായ ഖാലിദക്ക് രണ്ടാഴ്ചക്കിടെ മൂന്നുതവണ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ആന്തരിക രക്തസ്രാവം വീണ്ടുമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും രക്തസ്രാവം തടയാന്‍ ഇപ്പോഴത്തെ ചികിത്സ കൊണ്ട് സാധിക്കുന്നില്ലെന്നും ഖാലിദയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇത് പരിഹരിക്കാന്‍ അവരെ വിദേശ രാജ്യങ്ങളില്‍ കൊണ്ട് പോകേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ 2018ല്‍ അഴിമതിക്കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ഖാലിദക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച്‌ ഇത് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

Related Articles

Back to top button