IndiaKeralaLatest

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സൗഹൃദം സ്ഥാപിച്ച്‌ ഹണി ട്രാപ്പില്‍ കുടുക്കി

“Manju”

ലക്‌നൗ: പെട്ടെന്ന് പണം സമ്പാദിക്കാനായി മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായി സൗഹൃദം സ്ഥാപിച്ച്‌ തട്ടിക്കൊണ്ടുപോയ കേസില്‍ വനിതാ ഡോക്ടര്‍ പിടിയിലായി. സഹപ്രവര്‍ത്തകന്റെ സഹായത്തോടെയാണ് 21കാരനായ ഗൗരവ് ഹല്‍ദാറിനെ തട്ടിക്കൊണ്ടുപോയത്.. മോചനദ്രവ്യമായി 70 ലക്ഷം രൂപയുംആവശ്യപ്പെട്ടു.. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ പ്രീതി മെഹ്റയാണ് അറസ്റ്റിലായത്. ഹരിയാനയിലെ ദൗറഗ്രാമത്തില്‍ നിന്നാണ് വനിതാ ഡോക്ടറെ പൊലീസ് പിടികൂടിയത്.
ഹല്‍ദാറിനെ ജനുവരി 18നാണ് വനിതാ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഡോക്ടര്‍ അഭിഷേക് സിംഗ് സസഹായിച്ചതായും പൊലീസ് പറഞ്ഞു. അഭിഷേകിന്റെ ഫ്ലാറ്റിലാണ് 21കാരനെ മയക്കുമരുന്ന് നല്‍കി തടങ്കലില്‍ ആക്കിയത്. മെഡിക്കല്‍ വിദ്യാര്‍ഥിയെ ജനുവരി 22ന് പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ അഭിഷേക് നേരത്തെ പ്രീതിയ്‌ക്കൊപ്പം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. അപ്പോള്‍ അവിടെ ഗൗരവ് ഹല്‍ദാറും ജോലിക്കുണ്ടായിരുന്നു.

Related Articles

Back to top button