Uncategorized

പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു

“Manju”

പോത്തൻകോട്: നന്നാട്ടുകാവിൽ പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം പഞ്ചായത്തിലെ വട്ടവിള വാർഡിലെ കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു-ആശാദേവി ദമ്പതികളുടെ മകൻ പോത്തൻകോട് സെന്റെ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് നാലര മണിയ്ക്ക് വീട്ടിനുള്ളിലെ വരാന്തയിൽ ഇരിക്കുമ്പോഴാണ് തെരുവുനായ കടിച്ചത്. വലതു കാലിലെ തുടയിൽ കടിയേറ്റ ആദിത്യനെ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. തെരുവുനായ മറ്റു തെരുവുനായകളെയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച ഈ തെരുവുനായയെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. നന്നാട്ടുകാവിലും പരിസര പ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം രൂക്ഷമാണെന്നും വീട്ടിലെ വളർത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.

Related Articles

Check Also
Close
Back to top button