IndiaLatest

വിദ്യാര്‍ത്ഥികളുമായി സംവദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂ‍ഡല്‍ഹി: പരീക്ഷ പേ ചർച്ചയ്‌ക്ക് മുന്നോടിയായി വിദ്യാർത്ഥികളുമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരീക്ഷ പേ ചർച്ചയില്‍ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് പങ്കെടുക്കാനെത്തിയത്. വിദ്യാർത്ഥികളുടെ കഴിവുകള്‍ പ്രകടമാക്കുന്ന എക്സിബിഷനും പ്രധാനമന്ത്രി സന്ദർശിച്ചു.

വിദ്യാർത്ഥികളുടെ പരീക്ഷ പേടിയും, മാനസിക സമ്മർദ്ദവും കുറയ്‌ക്കുന്നതിനാണ് പരീക്ഷ പേ ചർച്ച ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ എക്സാം വാരിയേഴ്‌സ് പുസ്തകത്തെ ആധാരമാക്കിയാണ് പദ്ധതി സംഘടിപ്പിച്ചത്. എക്സാം വാരിയേഴ്‌സ് പുസ്തകവും പ്രത്യേക പരീക്ഷാ പേ ചർച്ചാ കിറ്റും സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക് സമ്മാനിച്ചു.

വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മർദ്ദത്തെ ലഘൂകരിക്കും വിധത്തിലുള്ള ചർച്ചകളാണ്  പ്രധാനമായും നടത്തിയത്. വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപകർക്കും രക്ഷിതാക്കള്‍ക്കും പ്രധാനമന്ത്രി നിർദ്ദേശങ്ങള്‍ നല്‍കി. യുവാക്കള്‍ക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ഗുണകരമാകുന്ന വിധത്തില്‍ ഓരോ കുട്ടികളുടേയും കഴിവുകള്‍ അംഗീകരിച്ച്‌ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.

Related Articles

Back to top button