IndiaLatest

പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 % വര്‍ക്ക് ഫ്രം ഹോം

“Manju”

ന്യൂഡല്‍ഹി: 2023 ഡിസംബര്‍ 31 വരെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ വാണിജ്യ വകുപ്പ് അനുമതി നല്‍കി. ചെറിയ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സേവന മേഖലയില്‍ കയറ്റുമതി വര്‍ധിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആക്ടിന് കീഴിലുള്ള ഭേദഗതി ചെയ്ത ചട്ടം 43 എ പ്രകാരം, ഐടി ജീവനക്കാര്‍, ഐടി എനേബിള്‍ഡ് സര്‍വീസുകളിലെ ജീവനക്കാര്‍, യാത്രാ ജീവനക്കാര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വീട്ടില്‍ നിന്നോ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്തോ ജോലി ചെയ്യാന്‍ അനുവാദമുണ്ട്.

കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രത്യേക സാമ്പത്തിക മേഖലകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജൂലൈയില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുവരെ പരമാവധി ഒരു വര്‍ഷത്തേക്കാണ് ഇത് അനുവദിച്ചിരുന്നത്. സ്പെഷ്യല്‍ ഇക്കണോമിക് സോണുകളുടെ ഡെവലപ്മെന്‍റ് കമ്മീഷണര്‍മാര്‍ക്കും കൂടുതല്‍ പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button