ErnakulamKeralaLatest

നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില് യുവനടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.

മെട്രോ വഴി തന്നെയാണ് രണ്ടുപേരും മാളിലെത്തിയത്. സംഭവത്തിന് ശേഷം മെട്രോയിൽ തന്നെ ഇരുവരും സൗത്ത് സ്റ്റേഷനിലേക്ക് തിരിച്ച്‌ പോയി. മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നല്കാതെ കബളിപ്പിച്ചാണ് ഇവർ അകത്ത് കടന്നത്. പ്രതികൾ എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന.

Related Articles

Back to top button