KeralaLatest

വൈദ്യുതി വിളക്കുകൾ അണച്ച് പ്രതിഷേധിക്കുമെന്ന് യുഡിഎഫ് ചെയർമാൻ എ ഡി മുസ്തഫ

“Manju”

അനൂപ് എം സി

കോവിഡിൻ്റെ മറവിൽ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത നിരക്ക് വർധനവാണ് വൈദ്യുതിബോർഡ് അടിച്ചേൽപ്പിച്ചിരിക്കുന്നത് ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ജൂൺ 17 വൈകിട്ട് 9 മണിക്ക് 3 മിനിറ്റ് നേരം വൈദ്യുതി വിളക്കുകൾ അണച്ച് പ്രതിഷേധിക്കുമെന്ന് യുഡിഎഫ് ചെയർമാൻ എ ഡി മുസ്തഫ കണ്ണൂരിൽ പറഞ്ഞു .

ലൈറ്റ് ഓഫ് കേരള എന്നാണ് പ്രതിഷേധ സമരത്തിൻ്റ പേര്.

കോവിഡ് മറവിലെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ ഉള്ള നീക്കത്തിൽ നിന്ന് വൈദ്യുതി ബോർഡും സർക്കാർ പിന്തിരിയണം നിരക്ക് വർധിപ്പിച്ചു ഔദ്യോഗികമായി പറയാതെതന്നെ നിരക്ക് കൂട്ടി ജനങ്ങൾക്ക് ഇരുട്ടടി നൽകിയാണ് സർക്കാരും വൈദ്യുതി ബോർഡും ചെയ്യുന്നത് .

കോവിഡ് പ്രതിസന്ധിമൂലം യഥാസമയം മീറ്റർ റീഡിങ് എടുക്കാൻ വൈദ്യുതി ബോർഡിനെ കഴിഞ്ഞില്ല എന്നാൽ ഈ കാലതാമസത്തിന് വില നൽകേണ്ടി വന്നത് കേരളത്തിലെ പാവപ്പെട്ട ഉപഭോക്താക്കളാണ് കോവിഡിനെ തുടർന്നുണ്ടായ ലോക് ഡൗൺ മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇപ്പോൾ വൈദ്യുതി ബോർഡ് ഉണ്ടാക്കുന്ന അമിത നിരക്ക് നൽകിയാലേ വെളിച്ചം കിട്ടു എന്ന അവസ്ഥയാണ് ഉള്ളതെന്നും എഡി മുസ്തഫ പറഞ്ഞു .

കേരളത്തിൽ വൈദ്യുതി ചാർജ് കൂടുമ്പോൾ കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും വില തുടർച്ചയായി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡോയിൽ വില വല്ലാതെ താണപ്പോഴും ഒരു പൈസയും ഇവിടെ കുറച്ചില്ല. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് മൂന്ന് രൂപ കൂടിയിരിക്കുകയാണ് . കോവിഡ്മുതലെടുത്ത് കേന്ദ്രവും കേരളവുംകൊള്ളയടി നടത്തുകയാണ് ചെയ്യുന്നത് എന്നും എഡി മുസ്തഫ പറഞ്ഞു.

 

Related Articles

Back to top button