IndiaKeralaLatest

കോവിഡ് രണ്ടാം തരംഗ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം

“Manju”

കോവിഡ് രണ്ടാം തരംഗം എന്തുകൊണ്ട്? | Why the second wave of the Covid19|  Health| Covid19| Corona Virus
ഡല്‍ഹി: കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാൺപുർ ഐഐടി നടത്തിയ പഠനത്തിൽ പറഞ്ഞു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. മനീന്ദർ അഗർവാൾ സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളിൽ ഇതുവരെ കൃത്യമായത് കാൺപുർ ഐഐടിയുടേതാണ്. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ് ഇവരുടെ പഠനം. ഉത്തർപ്രദേശിൽ കോവിഡ് നിയന്ത്രണമില്ലാതെ പടർന്നപ്പോൾ സംസ്ഥാന സർക്കാർ കാൺപുർ ഐഐടിയിലെ ഉദ്യോഗസ്ഥരെ ആശ്രയിച്ചിരുന്നു.

Related Articles

Back to top button