IndiaLatest

എം.എല്‍.എ. മാരുടെ സുരക്ഷ പിന്‍വലിച്ചു

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരിലെ 20 മുന്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും അധിക സുരക്ഷ പിന്‍വലിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍പ്പെട്ടവരുടെ അധിക സുരക്ഷയാണ് പിന്‍വലിച്ചതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.ഇവരില്‍ പലര്‍ക്കും അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതായി ഓഡിറ്റിനിടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നാണ് വിശദീകരണം. അതേസമയം രാഷ്ട്രീയ നേതാക്കള്‍ക്ക് എക്സ്, വൈ, ഇസഡ് കാറ്റഗറി പ്രകാരമുള്ള സുരക്ഷാ പരിരക്ഷ ലഭിക്കുന്നതുമാണ്.

Related Articles

Back to top button