KeralaLatest

സൗജന്യ പരീക്ഷാപരിശീലനം

“Manju”

തിരുവനന്തപുരം  : ആലുവയിലെ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടിവർഗ വിഭാഗ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 12ന് മുമ്പ് ഓഫീസിൽ നേരട്ടെത്തി അപേക്ഷി നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Related Articles

Back to top button