InternationalLatest

ആശങ്ക പടര്‍ത്തി മെസിക്ക് പരിക്ക്

“Manju”

ദോഹ: ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അര്‍ജന്റീന നേരിടുന്നത് കാണാന്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. എന്നാല്‍ മത്സരത്തിന് ഒരുദിവസം മാത്രം ബാക്കിയിരിക്കെ അര്‍ജന്റീന ക്യാമ്പില്‍ നിന്ന് വരുന്നത് അത്ര ശുഭകരമായ റിപ്പോര്‍ട്ടുകളല്ല.ലോകകപ്പില്‍ തന്റെ അവസാന മത്സരത്തിനിറങ്ങുന്ന താരത്തെ ഹാംസ്ട്രിംഗ് പരിക്ക് അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് കാരണം വ്യാഴാഴ്ചത്തെ പരിശീലനത്തില്‍ നിന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം വിട്ടുനിന്നു. ബുധനാഴ്ച ക്രൊയേഷ്യക്കെതിരായ സെമിഫൈനലിനിടെ 35കാരനായ മെസിയുടെ ഇടതു തുടയിലെ പേശികളില്‍ അമര്‍ത്തിപ്പിടിക്കുന്നും മസാജ് ചെയ്യുന്നതും പലതവണ കാണാനായിരുന്നു. എന്നാല്‍ ജൂലിയന്‍ അല്‍വാരസിന്റെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പെനാല്‍റ്റി ക്ലിയര്‍ ചെയ്തുകൊണ്ട് അദ്ദേഹം മികച്ച്‌ കളിക്കുകയും ചെയ്തു.അതേസമയം മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ഫൈനലില്‍ ഇറങ്ങുമെന്നും അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതു കാരണമാണ് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് വിശദീകരണം

Related Articles

Back to top button