KeralaLatestMalappuram

മാവോയിസ്റ്റ് നേതാവ് ശ്രീമതി പോലീസ് കസ്റ്റഡിയില്‍

“Manju”

കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടില്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ മുതലാണ് ശ്രീമതി കസ്റ്റഡിയിലുള്ളത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതാണ്.
കല്‍പ്പറ്റ ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു. ഇപ്പോള്‍ മാനന്തവാടി പോലീസ് സ്റ്റേഷനിലാണ് ശ്രീമതിയുള്ളത്. കനത്ത പോലീസ് വലയത്തിലാണ് മാനന്തവാടി സ്റ്റേഷന്‍.

Related Articles

Back to top button