InternationalLatest

നീറ്റ് പരീക്ഷ മേയ് 7ന്

“Manju”

റിയാദ്‌: 2023-24 അധ്യയന വര്‍ഷത്തെ പുതിയ പരീക്ഷകളുടെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര പരീക്ഷ ഏജന്‍സി പുറത്തിറക്കി.ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും നിശ്ചിത മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷകളും മൂല്യനിര്‍ണയവും നടത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര പരമാധികാര സ്ഥാപനമാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). നീറ്റ് പ്രവേശനമടക്കം അഞ്ച് പരീക്ഷകളുടെ തീയതികളാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തിലുള്ളത്.

ജോയന്‍റ് എന്‍ട്രന്‍സ് എക്സാം (ജെ.ഇ.ഇ) ജനുവരി 24 മുതല്‍ 31 വരെ ആദ്യ സെഷനും ഏപ്രില്‍ ആറ് മുതല്‍ 12 വരെ രണ്ടാം സെഷനും നടക്കും. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ എന്നിവയിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ച് എന്‍ട്രന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ 29 വരെയും നടക്കും. പ്രവാസലോകത്തുനിന്ന് ധാരാളം കുട്ടികള്‍ ഈ പരീക്ഷകള്‍ എഴുതാറുണ്ട്. നീറ്റ് പരീക്ഷക്ക് സൗദി അറേബ്യയിലും 2022 മുതല്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയില്‍ സൗദിയില്‍നിന്ന് നിരവധി പേര്‍ എഴുതിയിരുന്നു.

Related Articles

Back to top button