InternationalLatest

റെക്കോര്‍ഡിട്ട് ഖത്തര്‍

“Manju”

ദോഹ: ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ടൂര്‍ണമെന്റ് എന്ന റെക്കോര്‍ഡ് ഖത്തര്‍ ലോകകപ്പിന് സ്വന്തം.1998, 2014 ലോകകപ്പുകളില്‍ ടീമുകള്‍ അടിച്ച ഗോള്‍ വേട്ടയാണ് ഇത്തവണ തിരുത്തിക്കുറിച്ചത്.ഖത്തറില്‍ ആകെ 172 തവണയാണ് ഗോള്‍ വല കുലുങ്ങിയത്. 1998ലും 2014ലും നേടിയ 171 ഗോളുകളാണ് ഇതോടെ പഴങ്കഥയായി മാറിയിരിക്കുന്നത്. 1998ല്‍ ഫ്രാന്‍സില്‍ അരങ്ങേറിയ ലോകകപ്പാണ് 32 ടീമുകളെന്ന ഫോര്‍മാറ്റില്‍ ആദ്യമായി നടന്നത്. 64 മത്സരങ്ങളുണ്ടായിരുന്നത്.ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമായി ഫ്രാന്‍സ് മാറി. 16 ഗോളുകളാണ് ഫ്രഞ്ച് പട നേടിയത്. ലോകകിരീട ജേതാക്കളായ അര്‍ജന്റീന 15 ഗോളുകളുമായി തൊട്ടുപിന്നില്‍ നിന്നു. ഇംഗ്ലണ്ട് 13 ഗോളുകളും പോര്‍ച്ചുഗല്‍ 12 ഗോളുകളും നെതര്‍ലന്‍ഡ്‌സ് 10 ഗോളുകളും അടിച്ചു.

Related Articles

Back to top button