KeralaLatest

ഒത്തുചേരലുകളിലൂടെ പങ്കുവെയ്ക്കപ്പെടുന്നതാണ് യഥാർത്ഥസ്നേഹം – മന്ത്രി ആന്റണി രാജു

“Manju”
ചൈതന്യധാര ഫൗണ്ടേഷന്റെ ക്രിസ്തുമസ് പുതുവത്സര സ്നേഹസംഗമം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ.വി.പി. ഷുഹൈബ് മൗലവി, എം.വിജയകുമാര്‍, കരമന ജയൻ, പന്ന്യൻ രവീന്ദ്രൻ സബീര്‍ തിരുമല തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: മനസുകളിൽ സൂക്ഷിക്കുന്നതിലുപരി ഒത്തുചേരലുകളിലൂടെ പങ്കുവെയ്ക്കുമ്പോഴാണ് സ്നേഹം അര്‍ത്ഥവത്താകുന്നതെന്നും ക്രിസ്തുമസും പുതുവര്‍ഷവും പോലെയുമുള്ള അവസരങ്ങള്‍ പങ്കുവെയ്ക്കലിന്റേതാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പ്രൊഫ. എൻ.കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന ചൈതന്യധാര ഫൗണ്ടേഷന്റെ ക്രിസ്തുമസ് പുതുവത്സര സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യരാശി മുഴുവന്‍ സ്നേഹത്തിനായി ദാഹിക്കുമ്പോള്‍ ചുറ്റുമുള്ള സ്നേഹം പങ്കുവെയ്ക്കപ്പെടാതെ പോകുന്നു. അച്ഛനമ്മമാര്‍ക്ക് മക്കളുടേയും, മക്കളുടെ സ്നേഹം അച്ഛനമ്മമാര്‍ക്കും പൂര്‍ണ്ണതോതില്‍ ലഭിക്കുന്നില്ല. സ്നേഹസംഗമങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശം മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചൈതന്യധാര ഫൗണ്ടേഷന്റെ ക്രിസ്തുമസ് പുതുവത്സര സ്നേഹസംഗമം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് കേക്ക് മുറിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. ഡോ.വി.പി. ഷുഹൈബ് മൗലവി, എം.വിജയകുമാര്‍, കരമന ജയൻ, പന്ന്യൻ രവീന്ദ്രൻ സബീര്‍ തിരുമല തുടങ്ങിയവര്‍ സമീപം

മുൻ സ്പീക്കര്‍ എം. വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, നിംസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഫൈസല്‍ ഖാൻ, പ്രൊഫ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഏഴമറ്റൂര്‍ രാജരാജവര്‍മ്മ, ഭാരതീയം ട്രസ്റ്റ് ചെയര്‍മാൻ കരമന ജയൻ, സി.പി.. കണ്‍ട്രോള്‍ കമ്മിറ്റിഅംഗം പന്ന്യൻ രവീന്ദ്രൻ, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ഡി.കെ. പ‍‍ൃഥ്വിരാജ്, ചൈതന്യധാര സെക്രട്ടറി ബിനോയ് എ.എം., സുജിത് നായർ, മോനി കൃഷ്ണ, കാര്‍ഡിയോളജിസ്റ്റ് ഡോ.ശ്രീജിത്ത്, അമല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ചൈതന്യധാര ഫൗണ്ടേഷൻ ചെയര്‍മാൻ സബീര്‍ തിരുമല സ്വാഗതവും ബിനോയ് നന്ദിയും രേഖപ്പെടുത്തി.

 

Related Articles

Back to top button