LatestThiruvananthapuram

വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാല്‍ കടുത്ത നടപടി

“Manju”

തിരുവനന്തപുരം: വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാല്‍ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുന്‍പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് ഇത് കൃത്യമായി ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന കോടതി വിധി നിലനില്‍ക്കെ തന്നെ സംസ്ഥാനത്ത് പരക്കെ ഇത് ലംഘിച്ചുള്ള യാത്രകള്‍ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും, അതുകൊണ്ട് തന്നെ ഇത് തിരുത്തപ്പെടേണ്ടതാണെന്നുമാണ് മന്ത്രി വിശദീകരിച്ചത്.

അതേസമയം, ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച്‌ ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

Related Articles

Back to top button