InternationalLatest

കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; പ്രതിഷേധിച്ച്‌ യുക്രെയ്ന്‍

“Manju”

കീവ്: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ബെലാറസ് സന്ദര്‍ശനത്തിനു തയാറെടുക്കവേ യുക്രെയ്നിലെ കീവില്‍ മിസൈല്‍ ആക്രമണമുണ്ടായി. പത്തുമാസമായി തുടരുന്ന റഷ്യയുക്രെയ്ന്‍ യുദ്ധത്തിനിടെ കീവിനു നേരേയുണ്ടായുന്ന ശക്തമായ ആക്രമണമാണിത്.

കീവ് ലക്ഷ്യമാക്കി 23 റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും 18 എണ്ണം യുക്രെയന്‍ സൈന്യം വെടിവച്ചിട്ടെന്നും കീവ് ഭരണകൂടം അറിയിച്ചു.

യുക്രെയ്നില്‍ ക്രിസ്മസ് ആഘോഷം ആരംഭിക്കുന്ന സെന്‍റ് നിക്കോളസ് ദിനത്തിലാണു റഷ്യന്‍ ആക്രമണമുണ്ടായത്. ക്രിസ്മസ് അവധിക്ക് ആരംഭം കുറിക്കുന്ന ദിനത്തില്‍ തലയിണകള്‍ക്ക് അടിയില്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്ന പതിവുണ്ട്.

റഷ്യ ഞങ്ങളുടെ കുട്ടികളെ അഭിനന്ദിച്ചതു കാണുകയെന്നു പറഞ്ഞ് യുക്രെയ്ന്‍ ദ്രുതകര്‍മ സേനാ മേധാവി സെര്‍ഹി കുര്‍ക് റഷ്യയുടെ ആക്രമണത്തിനെതിരേ പ്രതികരിച്ചു. ഒരു അദ്ഭുതത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുന്പോള്‍, ഭീകരവാദ രാജ്യം യുക്രെയ്നിലെ ജനങ്ങള്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം നടത്തുന്നെന്നു യുക്രെയ്ന്‍ മനുഷ്യാവകാശ മേധാവി ദിമിത്രി ലുബിനെറ്റ്സ് പറഞ്ഞു.

കീവിലെ ഷെവ്ചെക്‌വിസ്കി ജില്ലയില്‍ കെട്ടിടങ്ങള്‍ക്കു കേടുപാടു വരുത്തി. സോളോമിനാസ്കി ജില്ലയില്‍ റോഡുകളില്‍ തകര്‍ന്ന ഡ്രോണിന്‍റെ അവശിഷ്ടം കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ കീവില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു.

Related Articles

Back to top button