KeralaLatest

കടന്നലിനെ ജീവനോടെ തിന്നുന്ന വീഡിയോ ഇട്ടതിനാണ് വിലക്ക്

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ അക്കൗണ്ട് വിലക്കി

“Manju”

ചൈനയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറിന്റെ അക്കൗണ്ടിന് വിലക്ക്. കടന്നലിനെ ജീവനോടെ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ വാങ് കാന്‍ ആണ് കടന്നലിനെ ജീവനോടെ തിന്നുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

കടന്നലിനെ കഴിച്ചതിന് ശേഷമുള്ള അവസ്ഥയും വീഡിയോയും യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖം മുഴുവന്‍ നീര് വെച്ച അവസ്ഥയിലുള്ള വീഡിയോയാണ് ഇയാള്‍ പിന്നീട് പോസ്റ്റ് ചെയ്തത്. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ഇയാളെ സോഷ്യല്‍ മീഡിയ സൈറ്റില്‍ വിലക്കിയത്. വീഡിയോയില്‍ ഇയാളുടെ മുഖവും, ചുണ്ടുകളും നീരുവെച്ച അവസ്ഥയിലായിരുന്നു.

ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ചുസമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതേത്തുടര്‍ന്നാണ് ഇയാളുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതാദ്യമായല്ല ഇത്തരം അപകടം പിടിച്ച ചലഞ്ചുകളുമായി വാങ് എത്തുന്നത്. മുമ്ബും ഇതുപോലുള്ള ചലഞ്ചുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ മറ്റുള്ളവരില്‍ നിന്ന് സ്വന്തം കണ്ടന്റ് വേറിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും. ഇതിനായി എന്ത് റിസ്ക് വേണമെങ്കിലും എടുക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്.

ചൈനയില്‍ 160 അടി ഉയ‍രത്തിലുള്ള ക്രെയിനില്‍ നിന്ന് വീണ് ടിക് ടോക്ക‍് താരവും 23 കാരിയുമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സ‍റുമായ സിയാവോ ക്യുമി മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ദി സണ്ണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഈ അപകടം സംഭവിക്കുമ്ബോള്‍ സിയാവോ ക്യുമി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ക്യാമറയില്‍ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിന്‍ ക്രെയിനില്‍ നിന്ന് താഴേയ്ക്ക് വീണത്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ റെക്കോ‍ര്‍ഡായിട്ടുണ്ട്.

Related Articles

Back to top button