IndiaLatest

ചീറ്റകളുടെ രണ്ടാം ബാച്ച്‌ ജനുവരിയില്‍ എത്തുന്നു

“Manju”

സെപ്തംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നു വിട്ടിരുന്നു. ഈ ചീറ്റകള്‍ ഇന്ത്യന്‍ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് 12 ചീറ്റകളുടെ രണ്ടാം ബാച്ച്‌ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ജനുവരിയില്‍ ചീറ്റകള്‍ എത്തുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ചീറ്റയെ ഇന്ത്യയില്‍ പുനരവതരിപ്പിക്കുന്നതിന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയ കര്‍മ്മ പദ്ധതി പ്രകാരം ഇന്ത്യന്‍ മണ്ണിന് അനുയോജ്യമായ ഏകദേശം 12-14 ചീറ്റകളെ ദക്ഷിണാഫ്രിക്ക, നമീബിയ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യും.

അതേസമയം മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ വിനോദസഞ്ചാരം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related Articles

Back to top button