IndiaLatest

മുന്നറിയിപ്പില്ലാതെ വിമാനം വഴിതിരിച്ചുവിട്ടു ; പരാതിയുമായി നടി റോജ

“Manju”

റെനിഗുന്‍ഡ (ആന്ധ്രാപ്രദേശ്): മുന്നറിയിപ്പ് നല്‍കാതെ വിമാനം വഴിതിരിച്ചുവിടുകയും മറ്റൊരു വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തത് മൂലമുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധം. സംഭവത്തില്‍ വിമാന കമ്പനിക്കെതിരെ പരാതിയുമായി നടിയും വൈ.എസ്.ആര്‍.സി.പി എം.എല്‍.എയുമായ എം.റോജ സെല്‍വമണി രംഗത്തെത്തി.

ചൊവ്വാഴ്ചയായിരുന്നു സംഭവം. രാജമുന്‍ഡ്രിയില്‍ നിന്നും തിരുപ്പതിയിലേക്ക് പോകുന്നതിനാണ് റോജ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. എന്നാല്‍ തിരുപ്പതിയില്‍ ലാന്‍ഡ് ചെയ്യാതെ വിമാനം ബംഗലൂരു വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണ് വിമാന ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയത്.

റോജയ്ക്കു പുറമേ മുതിര്‍ന്ന ടിഡിപി നേതാവും മുന്‍ ധനമന്ത്രിയുമായ യനമാല രാമകൃഷ്ണനുഡുവും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെ അറിയിക്കാതെയാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നും കാരണം വ്യക്തമാക്കാന്‍ വിമാന ജീവനക്കാര്‍ വൈകിയെന്നും റോജ ആരോപിച്ചു .

അതെ സമയം ഇന്‍ഡിഗോയ്ക്കും കമ്പനി മാനേജ്‌മെന്റിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് റോജയുടെ നിലപാട്. വിമാനം വഴിതിരിച്ചുവിടാനുള്ള കാരണം ഇന്‍ഡിഗോ വ്യക്തമാക്കിയില്ലെന്നാണ് തിരുപ്പതി വിമാനത്താവള ഡയറക്ടര്‍ സുരേഷ് മറുപടി നല്‍കിയത്.

Related Articles

Back to top button