IndiaKeralaLatest

രാജ്യത്തെ എല്ലാപൌരന്മാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കും., കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി

“Manju”

സിന്ധുമോള്‍ ആര്‍.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെതിരായി പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഭരണപക്ഷം കൊവിഡ് മഹാമാരിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആര്‍പി സ്വെയ്ന്‍ ബിജെപിയുടെ കൊവിഡ് വാക്‌സിന്‍ പരാമര്‍ശത്തില്‍ മന്ത്രിമാരായ സാരംഗിയോടും ധര്‍മേന്ദ്ര പ്രധാനോടും ഉത്തരം തേടിയിരുന്നു.
തമിഴ് നാട്, പുതുച്ചേരി, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഒഡീഷയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനെ കുറിച്ച്‌ ബിജെപി നേതാക്കള്‍ നയം വ്യക്തമാക്കണമെന്നും സ്വെയ്ന്‍ പറഞ്ഞു.

Related Articles

Back to top button