IndiaLatest

‍ഇന്ന് സുനില്‍ ഗാവസ്കറിന് ജന്‍മദിനം

“Manju”

സിന്ധുമോള്‍ ആര്‍

ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനില്‍ മനോഹര്‍ ഗവാസ്കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കര്‍. അദ്ദേഹം മുംബൈയില്‍ 1949 ജുലൈ 10-ന് ജനിച്ചു. 1967-ല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. 1971-ല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളില്‍ പങ്കെടുത്ത് 34 സെഞ്ചുറികള്‍ ഉള്‍പ്പെടെ 10,122 റണ്‍സ് നേടിയ അദ്ദേഹം 1987 നവംബര്‍ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ല്‍ അര്‍ജ്ജുനാ അവാര്‍ഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ല്‍ ഗവാസ്കറിനു പത്മഭൂഷണ്‍ അവാര്‍ഡ് ലഭിച്ചു.

ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ടും ഗവാസ്കര്‍ അതില്‍തന്നെ മറ്റുപല നിലയിലും തുടര്‍ന്നു. കമന്‍റേറ്റര്‍, എഴുത്തുകാരന്‍, വിവിധ സാങ്കേതിക സമിതികളിലെ അംഗം, യുവകളിക്കാരുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് “ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ”(ബി.സി.സി.ഐ)യില്‍നിന്നു സാമ്ബത്തിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ഗവാസ്കര്‍ വലിയ പങ്കുവഹിച്ചു.

Related Articles

Back to top button