Uncategorized

പാകിസ്ഥാനില്‍ സ്വന്തം സര്‍ക്കാര്‍ രൂപീകരിച്ച്‌ തെഹ്‌രീക് ഇ താലിബാന്‍

“Manju”

 

ഇസ്ലാമാബാദ് : ഏറെ നാളായി പാക് ഭരണകൂടത്തിനും, സൈന്യത്തിനും തലവേദന സൃഷ്ടിക്കുന്ന പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സ്വന്തം സര്‍ക്കാരിനെ പ്രഖ്യാപിച്ചു.

ടിടിപിയുടെ സര്‍ക്കാരില്‍ പ്രതിരോധം, ഇന്‍ഫര്‍മേഷന്‍, പൊളിറ്റിക്കല്‍ അഫയേഴ്സ്, സാമ്ബത്തികകാര്യം, വിദ്യാഭ്യാസം, ഇന്റലിജന്‍സ് എന്നീ മന്ത്രാലയങ്ങളിലേക്കുള്ള നിയമനങ്ങളും നടന്നു. ഇതിന് പുറമേ സ്വന്തമായി കോടതി വ്യവസ്ഥയും ഭീകരര്‍ രൂപീകരിച്ചിട്ടുണ്ട്. താമസിയാതെ തങ്ങള്‍ ഒരു സമ്ബൂര്‍ണ രാഷ്ട്രം നിര്‍മ്മിക്കുമെന്ന സൂചനയും ടിടിപി നല്‍കുന്നുണ്ട്.

ടിടിപിയുടെ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല മുഫ്തി മുസാഹിമിനാണ്. അമേരിക്ക കൊടുംഭീകരനായി പ്രഖ്യാപിച്ചയാളാണ് മുഫ്തി മുസാഹിം. അതേസമയം ടിടിപിയുടെ അടുത്ത ലക്ഷ്യം പാക് ഭരണകൂടത്തിന് തലവേദനയാവുമെന്ന് ഉറപ്പാണ്. സ്വന്തം അധികാര പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനായി ഖൈബര്‍ പഖ്തൂണ്‍ഖ്വയെയും, ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെയുമാണ് ടിടിപി നോട്ടമിടുന്നത്. ഈ രണ്ട് സ്ഥലങ്ങളും പാക് ചൈന ബന്ധത്തില്‍ നിര്‍ണായകമാണ്. ടിടിപി ഇവിടെ ഇടപെടാന്‍ ആരംഭിച്ചാല്‍ ചൈനീസ് സഹായത്തോടെ പാകിസ്ഥാന്‍ നടത്തുന്ന നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിലവില്‍ ഈ പ്രദേശങ്ങളിലെ വിഘടനവാദികള്‍ ജോലിക്കെത്തുന്ന ചൈനീസ് ഉദ്യോഗസ്ഥന്‍മാരെ ആക്രമിക്കുന്നത് പതിവാണ്.

പാകിസ്ഥാനിലെ മതപണ്ഡിതന്‍മാരുടെ പിന്തുണ തേടുന്നതിനും ടിടിപി ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ ഒരു വീഡിയോയില്‍ ടിടിപിയെ ഭീകരരായി മുദ്രകുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഭീകര നേതൃത്വം പാകിസ്ഥാന്‍ ഉലമയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മതനേതാക്കളുടെ പിന്തുണ ലഭിച്ചാല്‍ പാകിസ്ഥാനിലെ വേരോട്ടം എളുപ്പമാകുമെന്നാണ് ടിടിപി കരുതുന്നത്. സ്വന്തം ശക്തി കേന്ദ്രങ്ങള്‍ക്ക് പുറത്ത് ചാവേര്‍ ആക്രമണങ്ങളിലൂടെ പാക് ഭരണകൂടത്തെ ഭയപ്പെടുത്താനും ടിടിപി ലക്ഷ്യമിടുന്നുണ്ട്.

 

Related Articles

Back to top button