Uncategorized

ദിവംഗതയായി

“Manju”

ബംഗലുരു : ശാന്തിഗിരി ആശ്രമത്തിലെ ആദ്യകാല ഗൃഹസ്ഥാശ്രമ കുടുംബാംഗമായിരുന്ന കലയമ്മ (കലാ നാരായണൻ – 70 വയസ്സ്) ബംഗലുരുവിൽ വച്ച് ജനുവരി 10 രാത്രി 7 മണിക്ക് ദിവംഗതയായി. ഭർത്താവ്: പി.സി.നാരായണൻ നായർ (ഇപ്പോൾ ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മപ്രകാശസഭ സീനിയർ മെമ്പർ സ്വാമി ധർമാനന്ദ ജ്ഞാനതപസ്വി). മക്കൾ : രാജേഷ്.എൻ. (സീനിയർ മാനേജർ, ക്യാഷ് & ബാങ്കിംഗ്, സ്നേഹ ഓയിൽ മിൽസ്, ചന്ദിരൂർ), സാജൻ എൻ., ഡോ.വിമൽ.എൻ (സീനിയർ മെഡിക്കൽ ഓഫീസർ, ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ). മരുമക്കൾ: റീനാറാണി, അമ്പിളി, നിശ്ചിത. പ്രശസ്ത മലയാള ചലച്ചിത്രതാരമായിരുന്ന എസ്.പി.പിള്ളയുടെ മകളാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയാണ്. 1982-ൽ ആശ്രമത്തിൽ ആദ്യമായി എത്തി. അതേ വർഷം തന്നെ ആശ്രമത്തിൽ കുടുംബസമേതം താമസമാരംഭിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഉൾപ്പെടെയുള്ള പ്രവർത്തനരംഗങ്ങളിൽ സജീവമായിരുന്നു. കുറച്ചു നാളുകളായി അസുഖബാധിതയായി ഇളയ മകൻ വിമലിനോടൊപ്പം ആയിരുന്നു താമസം. സംസ്കാരം നാളെ (11 ജനുവരി 2023)വൈകുന്നേരം ബാംഗ്ലൂരിൽ നടക്കും.

Related Articles

Check Also
Close
Back to top button